മൂവാറ്റുപുഴയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

youth arrested with cannabis

കഞ്ചാവ് വിൽപ്പനക്കാരനായ തമിഴ്‌നാട് സ്വദേശിയെ എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. മധുര ഉസ്ലംപെട്ടി സ്വദേശി മുത്തു പാണ്ടിയാണ് പിടിയിലായത്. മൂവാറ്റുപുഴ കൊച്ചങ്ങാടി സക്കീർ ഹുസൈൻ നഗറിൽ വാടകയ്ക്ക് താമസിക്കുന്ന പ്രതി കഞ്ചാവ് വിൽപനയ്‌ക്കൊപ്പം വലിക്കുന്നതിനുള്ള സൗകര്യവും ചെയ്ത് കൊടുത്താണ് ഉപഭോക്താക്കളെ ആകർഷിച്ചിരുന്നത്.

രാത്രിയോടെ റൂമിലെത്തിയ പ്രതി ഉപഭോക്താക്കൾക്ക് കഞ്ചാവ് നൽകുന്നതിനിടെ സ്ഥലത്തെത്തിയ എക്‌സൈസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ പോയി വരുമ്പോൽ പ്രതി കൊണ്ടുവരുന്ന കഞ്ചാവാണ് വിൽപ്പന നടത്തിയതെന്നും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ കഞ്ചാവ് വലിക്കുന്നതിനും വാങ്ങുന്നതിനും സമീപിക്കാറുണ്ടെന്നതായി പ്രതി സമ്മതിച്ചു.

youth arrested with cannabis

NO COMMENTS