മുംബൈ മോണോ റെയിലിൽ രണ്ടു ട്രെ‍യിനുകൾ മുഖാമുഖം എത്തി

mono rail

മുംബൈ മോണോ റെയിലിൽ രണ്ടു ട്രെ‍യിനുകൾ ഒരേ ട്രാക്കിൽ മുഖാമുഖം എത്തി.  മുബൈയിലെ ചെംബർ സ്റ്റേഷന് സമീപമാണ് സംഭവം. ട്രാക്കിലുണ്ടായ വൈദ്യുതി തകരാറിനെത്തുടർന്നാണ് അപകടം ഉണ്ടായത്.  ചെബംർ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ മറ്റൊരു പാളത്തിലേക്ക് തെന്നി നീങ്ങുകയായിരുന്നു.

ഈ ട്രാക്കിലൂടെ എതിർദിശയിൽ നിന്ന് മറ്റൊരു ട്രെയിൻകൂടി വന്നതോടെ ഇരു ട്രെയിനുകളും മുഖാമുഖം എത്തി. അടിയന്തരമായി ട്രെയിൻ നിർത്തിയതുകൊണ്ടു മാത്രമാണ് വൻ ദുരന്തം ഒഴിവായത്.  ഉടന്‍ തന്നെ ട്രെയിനിൽ നിന്ന് ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു. സംഭവത്തെക്കുറിച്ച് റെയിൽവ അന്വേഷണം ആരംഭിച്ചു.

mono rail

NO COMMENTS