Advertisement

മുഖ്യമന്ത്രിയുടെ ഇടപെടൽ: മൃതദേഹം നാട്ടിൽ എത്തിക്കുവാനുള്ള അനുമതി ലഭ്യമായി

July 9, 2017
Google News 0 minutes Read

സൗദിയിലെ ദമാമിൽ മരണപ്പെട്ട വയനാട് സ്വദേശി പ്രകാശ് ദാമോദരന്റെ മൃതദേഹം എത്രയും പെട്ടന്ന് നാട്ടിൽ എത്തിക്കുവാനുള്ള അനുമതി ലഭ്യമായി. എല്ലാ രേഖകളും നൽകിയിട്ടും പുതിയ വ്യവസ്ഥയുടെ പേരുംപറഞ്ഞ് മൃതദേഹം കൊണ്ടുവരാൻ അനുവദിക്കാത്ത വിഷയം മുഖ്യമന്ത്രി കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് തീരുമാനം.

കേന്ദ്ര ആരോഗ്യ ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ സുർജിത് സിങ് കരിപ്പൂർ എയർപോർട്ടിലെ ഹെൽത്ത് ഓഫീസർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകുകയായിരുന്നു. നാളെ രാവിലെ 9.30 ഓടെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം കരിപ്പൂർ വിമാനത്താവളത്തിൽ എത്തും.

പ്രവാസികൾക്ക് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവാതിരിക്കാനുള്ള നടപടികൾ എടുക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. മൃതദേഹവുമായി ബന്ധപ്പെട്ട എല്ലാരേഖകളും കൊടുത്ത് 48 മണിക്കൂർ കഴിഞ്ഞാലേ കൊണ്ടുവരാൻ അനുവദിക്കൂ എന്ന നിലപാട് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here