എച്ച്എംടി വികസനത്തിന് പച്ചക്കൊടി

എച്ച്എംടി വികസനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ കോണ്‍സോര്‍ഷ്യം രൂപീകരിക്കാനും സമാന്തര മേല്‍പ്പാലം പോലുള്ള നിര്‍മ്മാണം കിഫ്ബിക്ക് ശുപാര്‍ശ ചെയ്യാനും തീരുമാനം. എച്ച്എംടി ജംക്ഷന്‍ വികസനവുമായി ബന്ധപ്പെട്ട് ഇബ്രാഹിം കുഞ്ഞ് എംഎല്‍എയുടെയും എറണാകുളം  ജില്ല കളക്ടടെയും ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ പ്രത്യേക യോഗത്തിലാണ്  തീരുമാനം. പൊതുമരാമത്ത്, കെഎസ്ഇബി, സെന്റര്‍ ഫോര്‍ പോളിസി പ്ലാനിംഗ് ആന്‍ഡ് റിസര്‍ച്ച്, കെഎംആര്‍എല്‍, ഡിഎംആര്‍സി, വാട്ടര്‍ അതോറിറ്റി, സിറ്റി ഗ്യാസ്, സംഘടന പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവരാണ് കണ്‍സോര്‍ഷ്യത്തിള്‍ ഉള്‍പ്പെടുന്നത്. എച്ച്എംടി ജംക്ഷനിലെ തിരക്ക് ഒഴിവാക്കുന്നതിന് സമഗ്ര വികസന പദ്ധതിയാണ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള വികസന സമിതി തയാറാക്കിയിരിക്കുന്നത്

NO COMMENTS