ജുനൈദിന്റെ കൊലപാതകം; പ്രതി റിമാന്റിൽ

junaid lynching

ഡൽഹിയിൽ ട്രെയിനിൽ വച്ച് ജുനൈദെന്ന പതിനാറ് വയസ്സുകാരനെ ബീഫ് കൈവശം വച്ചെന്നാരോപിച്ച് മർദ്ദിച്ചുകൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി റിമാൻഡിൽ. ഫരീദാബാദിലെ പ്രത്യേക സെഷൻസ് കോടതിയാണ് പ്രതിയെ രണ്ടു ദിവസത്തേക്ക് പോലിസ് റിമാൻഡിൽ വിട്ടത്. കേസിലെ അടുത്ത വാദം കേൾക്കൽ ജൂലൈ 11ന്.

അതേസമയം, ജുനൈദിന്റെ ഘാതകർക്ക് വധശിക്ഷ തന്നെ നൽകണമെന്ന് ജുനൈദിന്റെ കുടുംബം പ്രതികരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസേന ഇത്തരം വാർത്തകൾ കേൾക്കുന്നുണ്ട്. തങ്ങൾ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും ജുനൈദിന്റെ പിതാവ് പറഞ്ഞു.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ദൂളിൽ നിന്നാണ് ജുനൈദിനെ കത്തികൊണ്ട് കുത്തിയ മുഖ്യപ്രതിയെ ഹരിയാന റെയിൽവേ പൊലിസ് അറസ്റ്റു ചെയ്തത്.

ജൂൺ 22നാണ് ജുനൈദ് ഖാൻ ഗാസിയാബാദിൽ നിന്ന് മഥുരയിലേക്കുള്ള ട്രെയിൻ യാത്രക്കിടെ കൊല്ലപ്പെടുന്നത്. പെരുന്നാളിന് വസ്ത്രമെടുക്കാൻ ഡൽഹിയിൽ പോയി തിരിച്ചുവരുന്നതിനിടെ ബല്ലഭ്ഗഡിൽ വച്ചായിരുന്നു കൊലപാതകം. ബീഫിന്റെ പേരിലാണ് ജുനൈദിനെ കൊലപ്പെടുത്തിത്.

NO COMMENTS