നടിയെ ആക്രമിച്ച കേസ്; ജയിലില്‍ ഫോണ്‍ എത്തിച്ചവര്‍ക്കെതിരെ അന്വേഷണം ശക്തമാക്കുന്നു

kakkand jail

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയ്ക്ക് ജയിലില്‍ ഫോണ്‍ എത്തിക്കാന്‍ സഹായിച്ച ആളെ കണ്ടെത്താനുള്ള അന്വേഷണം ത്വരിതഗതിയില്‍. ജയിലിലേക്ക് ഫോണ്‍ കടത്താന്‍ വിഷ്ണു ചെരുപ്പ് വാങ്ങിയത് എറണാകുളം ബ്രോഡ് വേയില്‍ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്. ഫോണ്‍ ഉള്ളില്‍ വെച്ച ശേഷം ചെരുപ്പ് തുന്നിയത് ചെമ്പുമുക്കിലെ കടയില്‍ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്.കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ ഇന്നും പ്രതികളെ കൂടുതല്‍ സ്ഥലങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുപോകാന്‍ സാധ്യതയുണ്ട്.

kakkand jail, pulsor suni

NO COMMENTS