മെഡിക്കൽ പ്രവേശനം: റാങ്ക് പട്ടിക 15ന് മുമ്പ് പ്രസിദ്ധീകരിക്കും

engineering entran medical entrance list to be published before 15th

സംസ്ഥാനത്തെ മെഡിക്കൽ, ഡെന്റൽ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായി 50,361 വിദ്യാർഥികൾ നീറ്റ് പരീക്ഷാ സ്‌കോർ സമർപ്പിച്ചു. സ്‌കോർവിവരങ്ങൾ സമർപ്പിക്കാനുള്ള സമയം ശനിയാഴ്ച വൈകീട്ട് അഞ്ചിന് അവസാനിച്ചു. ഈ മാസം 15ന് മുമ്പ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് പ്രവേശനപരീക്ഷാ കമ്മിഷണറേറ്റിന്റെ ശ്രമം. സ്‌കോർവിവരങ്ങൾ നല്കിയ വിദ്യാർഥികളെ മാത്രമേ സംസ്ഥാന റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തുകയുള്ളു.

വിദ്യാർഥികളുടെ സ്‌കോറിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചാൽ 15 മുതൽ ഓപ്ഷൻ സ്വീകരിച്ചുതുടങ്ങും. അഖിലേന്ത്യാ ക്വാട്ട പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ജൂലായ് 15ന് പ്രസിദ്ധീകരിക്കും. അഖിലേന്ത്യാ ക്വാട്ടയിൽ അലോട്ട്‌മെന്റ് ലഭിച്ചവർ 22നകം പ്രവേശനം നേടണമെന്നതിനാൽ സംസ്ഥാനത്തെ ആദ്യ അലോട്ട്‌മെന്റ് അതിനുമുമ്പ് പ്രസിദ്ധീകരിക്കും.

 

medical entrance list to be published before 15th

NO COMMENTS