ആശുപത്രികളില്‍ ഇന്ന് മുതല്‍ വൈ​കീ​ട്ട് ആ​റു​മ​ണി വ​രെ ഒപി

അ​ത്യാ​ഹി​ത വി​ഭാ​ഗ​മി​ല്ലാ​ത്ത മു​ഴു​വ​ൻ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും ഇന്ന് മുതല്‍ വൈ​കീ​ട്ട് ആ​റു​മ​ണി വ​രെ ഒപി പ്രവര്‍ത്തിക്കും. ആ​രോ​ഗ്യ ഡ​യ​റ​ക്ട​ർ ഡോ. ​ആ​ർ.​എ​ൽ. സ​രി​ത  ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഇന്ന് മുത്ല‍ 31വരെയാണ് വൈകിട്ട് ആറ് വരെ ഒപി പ്രവര്‍ത്തിക്കേണ്ടത്. വൈ​കീ​ട്ട് ആ​റു​വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഡി.​എം.​ഒ​മാ​രും ഉ​റ​പ്പാ​ക്ക​ണം. താ​ൽ​ക്കാ​ലി​ക​മാ​യി അ​ധി​ക ഡോ​ക്ട​റെ നി​യ​മി​ച്ച​തോ, അ​ല്ലാ​ത്ത​തോ എ​ന്ന വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​റു​വ​രെ ഒ.​പി പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് ആ​രോ​ഗ്യ ഡ​യ​റ​ക്ട​ർ നിര്‍ദേശിച്ചിരിക്കുന്നത്.

NO COMMENTS