കോഴി കച്ചവടക്കാര്‍ നാളെ മുതല്‍ അനിശ്ചിതകാല പണി മുടക്കില്‍

poultry farm

കോഴി കച്ചവടക്കാരുമായി ഇന്ന് രാവിലെ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. കോഴിയുടെ വില 87ആക്കി കുറയ്ക്കണമെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ കോഴിക്കച്ചവടക്കാര്‍ അനിശ്ചിത കാല സമരം ആരംഭിക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ കോഴി കച്ചവടക്കാരും സമരത്തില്‍ പങ്കെടുക്കും.

100രൂപയ്ക്ക് കോഴി വില്‍ക്കാന്‍ സമ്മതം അറിയിച്ചെങ്കിലും 87രൂപയ്ക്ക് തന്നെ കോഴി വില്‍ക്കണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി യോഗത്തെ അറിയച്ചതിനെ തുടര്‍ന്നാണ് സമര മാര്‍ഗ്ഗവുമായി മുന്നോട്ട് പോകാന്‍ ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷന്റെ തീരുമാനം. സര്‍ക്കാര്‍ വിളിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

 

poultry farm

NO COMMENTS