സിറിയയിൽ വെടിനിർത്തലിന് റഷ്യ-അമേരിക്ക ധാരണ

russia america agrees to ceasefire

വടക്കുപടിഞ്ഞാറൻ സിറിയയിൽ അർധരാത്രി മുതൽ വെടിനിർത്തലിന് അമേരിക്കയും റഷ്യയും ധാരണയിലെത്തി. ഹോം-ബുർഗിൽ ജി-20 ഉച്ചകോടിക്കിടെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലെവ്‌റോവാണ് പ്രഖ്യാപനം നടത്തിയത്.

ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രധാനമന്ത്രി വഌഡിമർ പുടിൻ കൂട്ടിക്കാഴ്ച്ച നടത്തിയിരുന്നു. ദരാര, കുനിത്ര, സ്വയ്ദ എന്നിവിടങ്ങളിൽ സമാധാനമേഖലകൾ ഉണ്ടാകാനും റഷ്യ അമേരിക്ക പ്രതിനിധകൾ അമ്മാനിൽനടത്തിയ ചർച്ചയിൽ ധാരണയായതായും ലവ്‌റോവ് അറിയിച്ചു.

 

russia america agrees to ceasefire

NO COMMENTS