പൊതുസ്ഥലത്തെ പുകവലി; പിഴയായി ലഭിച്ചത് ഒരു കോടിയിലേറെ രൂപ

smoking in public govt got more than one lakh as fine

പൊതു സ്ഥലത്തെ പുകവലിക്കാരുടെ എണ്ണം വർധിച്ചപ്പോൾ സംസ്ഥാന സർക്കാരിന് ലഭിച്ചത് ഒരു കോടി നാല് ലക്ഷം രൂപ. നാലു മാസത്തിനുള്ളിൽ പിഴയിനത്തിൽ ലഭിച്ച തുകയാണിത്. 54,837 പേർ സംസ്ഥാന സർക്കാരിന്റെ കണക്കു പ്രകാരം നിയമലംഘനം നടത്തി. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ തുക പിഴയിനത്തിൽ ലഭിച്ചത് ജനുവരിയിലായിരുന്നു. ഒരു മാസം ലഭിച്ചത് 28,73,000 രൂപ.

ജനുവരിയിലാണ് ഏറ്റവും കൂടുതൽ തുക പിഴയിനത്തിൽ ലഭിച്ചത്. നിയമം ലംഘിച്ച് പൊതുസ്ഥലത്ത് പുകവലിക്കുന്നവർ ഏറ്റവുമധികം കണ്ണൂർ ജില്ലയിലാണെന്ന് കണക്കുകളിൽ നിന്ന് വ്യക്തം. ഏറ്റവും കുറവ് തുക ഈടാക്കിയത് ആലപ്പുഴയിലാണ്.58,600 രൂപ മാത്രമാണ് ആദ്യമാസം ഇവിടെ നിന്ന് ലഭിച്ചതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

smoking in public govt got more than one lakh as fine

NO COMMENTS