കൂടെ അഭിനയിക്കുന്ന നായികമാർ ചെറുമെത്ത പോലെ; വിവാദത്തിലായി ടൈഗർ ഷെറോഫ്

tiger sherroff

ചലച്ചിത്ര ലോകത്ത് സ്ത്രീകൾ സുരക്ഷിതരല്ലെന്ന ആരോപണങ്ങൾ കൊഴുക്കുന്നതിനിടെ ബോളിവുഡിലും വിവാദം. ഒപ്പം അഭിനയിക്കുന്ന നായികമാരെ മോശമായി പരാമർശിച്ചെന്ന ആരോപണം ഉയർന്നിരിക്കുന്നത് നടൻ ടൈഗർ ഷെറോഫിനെതിരെയാണ്. നായികമാരുടെ ശരീരത്തെ ചെറുമെത്തയെന്ന് പരാമർശിച്ചതാണ് വിവാദത്തിലായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ടൈഗറിനെതിരെ ഉയരുന്നത്.

പുതിയ ചിത്രമായ മുന്ന മിഷേലിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് മുംബൈ മിററിന് നൽകിയ അഭിമുഖത്തിലാണ് ടൈഗറിന്റെ വിവാദ പരാമർശം.

‘മുൻനിര നായികമാർക്കൊപ്പം അഭിനയിക്കാത്തതിൽ ഞാനൊരിക്കലും നിരാശപ്പെടാറില്ല. ശ്രദ്ധ കപൂറിനെയും ജാക്ക്വലിൻ ഫെർണാണ്ടസിനെയും പോലുള്ള സുന്ദരികളായ നായികമാർക്കൊപ്പം ഞാൻ അഭിനയിച്ചു. സിനിമയുടെ കാസ്റ്റിങിൽ ഞാൻ ഇടപെടാറില്ല. എനിക്ക് സമീപമുള്ള ചെറുമെത്തയെ കുറിച്ച് ചിന്തിക്കാറില്ല. തിരക്കഥയും എന്റെ കഥാപാത്രവുമാണ് പ്രധാനം.’ – ടൈഗർ ഷെറോഫ്‌

jacquiline

പാഡ്ഡിങ് എന്ന വാക്കാണ് ടൈഗർ നായികമാരെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചത്. ഇതാണ് വിവാദത്തിന് പിന്നിൽ. എന്നാൽ ടൈഗറിന്റെ നായികമാരായി അഭിനയിച്ച നടിമാരാരും ഈ വിവാദത്തോട് പ്രതികരിച്ചിട്ടില്ല.

Tiger Shroff compares his female co-stars to ‘padding’

NO COMMENTS