പൂയംകുട്ടി വനത്തിൽ കാട്ടാന ചെരിഞ്ഞ നിലയിൽ

0
13
wild elephant dead pooyamkutty forest

പൂയംകുട്ടി വനാന്തരത്തിൽ കാട്ടാന ചെരിഞ്ഞ നിലയിൽ. കുട്ടമ്പുഴ ഫോറസ്റ്റ് റോഞ്ചിലെ ആനക്കുളം ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽപ്പെടുന്ന വെള്ളാപംകുത്ത് ആദിവാസിക്കുടിയിൽ നിന്ന് ഒരു കിലോ മീറ്റർ മാറി വാക്കത്തിപ്പാറ ഭാഗത്താണ് ആനയുടെ ജഡം ചീഞ്ഞ് അഴുകിയ നിലയിൽ കണ്ടെത്തിയത്.

45 വയസ്സിലധികം പ്രായമുള്ള പിടിയാനയുടെ ജഡമാണ് നിരപ്പായ പാറയിൽ കണ്ടെത്തിയത്. ജഡത്തിന് പത്ത് ദിവസത്തിലേറെ പഴക്കമുണ്ട്. വെള്ളിയാഴ്ച്ച വൈകീട്ട് അതുവഴി സഞ്ചരിച്ച വനം വകുപ്പിലെ ആദിവാസി വാച്ചർമാരാണ് ആനയുടെ ജഡം കണ്ടെത്തിയത്. ശേഷം ശനിയാഴ്ച്ച പോസ്റ്റ്മാർട്ടം നടത്തി ജഡം സംഭവസ്ഥലത്ത് തന്നെ കത്തിച്ചു.

wild elephant dead pooyamkutty forest

NO COMMENTS