എയർ ഇന്ത്യ എക്കണോമി ക്ലാസിൽ മാംസാഹാരമില്ല

air india air india begins direct international flights

എയർ ഇന്ത്യയുടെ എക്കണോമി ക്ലാസിൽ യാത്രക്കാർക്ക് മാംസാഹാരം നൽകേണ്ടെന്ന് തീരുമാനം. ആഭ്യന്തര സർവ്വീസിലാണ് മാംസം നൽകുന്നത് വിലക്കിയിരിക്കുന്നത്. മാംസാഹാരം നിർത്തലാക്കിയാൽ വർഷം 10 കോടി രൂപ ലാഭിക്കാമെന്നാണ് കണക്കുകൾ. വർഷം 350 മുതൽ 400 കോടി രൂപവരെയാണ് കാറ്ററിംഗിനായി എയർ ഇന്ത്യ ചെലവിടുന്നത്.

യാത്രാ തുകയും ഭക്ഷണാവശിഷ്ടങ്ങളും കുറച്ച് കാറ്ററിംഗ് സർവ്വീസ് മെച്ചപ്പെടുത്താനാണ് തീരുമാനമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. അതേസയം കമ്പനി പക്ഷാപാതപരമായി പെരുമാറുകയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും എയർ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഡി സുധാകർ റെഡ്ഢി പറഞ്ഞു.

NO COMMENTS