ആ പ്രമുഖ നടന്‍ പുതുമുഖ താരം

film

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു. ഒരു പുതുമുഖ താരമാണ് ഇതില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കുന്ന ആരും ചിത്രത്തില്‍ അഭിനയിക്കാന്‍ വരാത്ത സാഹചര്യത്തിലാണ് പുതുമുഖ താരം പ്രധാന വേഷത്തിലെത്തുന്നത്. സംവിധായകന്‍ ബൈജു കൊട്ടാരക്കരയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമാ മേഖലയിലെ അനാരോഗ്യ പ്രവണതകള്‍ സിനിമ എന്ന മാധ്യമത്തെ തന്നെ ഉപയോഗിച്ച് ജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യമെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു.

film

NO COMMENTS