കടബാധ്യത; ദമ്പതികൾ വിഷം കഴിച്ച് മരിച്ചു

shamna death reason medical negligence

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, ട്രാവൽ ഏജൻസി ഉടമയായ യുവാവിനെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി. വിഷം അകത്ത് ചെന്ന് മരിച്ച നിലയിലാണ് മൃതദേഹങ്ങൾ കിടപ്പുമുറിയിൽ കണ്ടെത്തിയത്. കടബാധ്യതയെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. രാജപുരം പോലീസ് സ്‌റ്റേഷൻ പരിധിയിൽ പെട്ട കോളിച്ചാൽ എരിഞ്ഞിലം കോട്ടെ അനിൽകുമാർ(32), ഭാര്യ ജയലക്ഷ്മി (26) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരുടെയും മൃതദേഹം മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും ഏഴ് വയസ്സുള്ള മകനുണ്ട്.

NO COMMENTS