ദിലീപിന്റെ അറസ്റ്റ്; പ്രതികരിക്കാനില്ലെന്ന് നടിയുടെ കുടുംബം

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് നടിയുടെ കുടുംബം. ദിലീപ് നടിയെ ആക്രമിക്കാൻ പദ്ധതിയിട്ടത് രണ്ട് തവണയാണ്. ദിലീപുമായി ബന്ധപ്പെട്ട് പുതിയ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.

പൾസർ സുനി നൽകിയ മൊഴിയിൽ ദിലീപുമായി ബന്ധപ്പെട്ട് സുപ്രധാന തെളിവുകൾ ലഭിച്ചിരുന്നു. നടിയുമായുള്ള വ്യക്തിപരമായ വൈരാഗ്യമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് സൂചന. നടിയെ കുറിച്ച് പലയിടങ്ങളിൽ ദിലീപ് മോശമായി പരാമർശങ്ങൾ നടത്തുകയുമുണ്ടായിരുന്നു.

NO COMMENTS