കപ്പൽ ബോട്ടിലിടിച്ച് രണ്ട് പേർ മരിച്ച സംഭവം; കേസ് ഒത്തുതീർപ്പാക്കാൻ ധാരണ

amber L ship crashed with fishing boat case captain arrested

പുറംകടലിൽ വിദേശ കപ്പൽ മീൻ പിടിത്ത ബോട്ട് ഇടിച്ചു തകർത്ത സംഭവത്തിലെ നഷ്ടപരിഹാര കേസ് ഒത്ത് തീർക്കാൻ ധാരണയായി. കേസ് കോടതിക്ക് പുറത്ത് തീർക്കാൻ കക്ഷികൾ തമ്മിൽ ധാരണയായതായി അഭിഭാഷകർ ഹൈക്കോടതിയെ അറിയിച്ചു. കേസ് അദാലത്തിന്റെ പരിഗണനയ്ക്ക് വിടാൻ കോടതി നിർദ്ദേശിച്ചു . ഇന്ത്യൻ തീരക്കടലിൽ പാനമ കപ്പൽ എൽ. ആംബർ ഇടിച്ച് രണ്ട് മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. മരിച്ച തൊഴിലാളികളുടെ ബന്ധുക്കളും ബോട്ടുടമയും പരുക്കേറ്റ തൊഴിലാളികളുമാണ് നഷ്ടപരിഹാരം
തേടി കോടതിയെ സമീപിച്ചത്.

NO COMMENTS