സൈന്യം മനുഷ്യ കവചമാക്കി; യുവാവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

human-shield

ആക്രമണം ചെറുക്കാൻ ജമ്മു കാശ്മീരിൽ സൈന്യം മനുഷ്യ കവചമാക്കിയ യുവാവിന് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവായിരിക്കുന്നത്. ഫറൂഖ് അഹമ്മദ് ധർ എന്ന യുവാവിനെയാണ് ജമ്മുവിൽ സൈന്യം മനുഷ്യ കവചമായി ഉപയോഗിച്ചത്.

ഏപ്രിൽ 9 ന് ശ്രീനഗർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനിടെയാണ് സംഭവം. സൈന്യത്തിന് നേരെ കല്ലെറിഞ്ഞെ്‌നനാരോപിച്ചാണ് ഫറൂഖിനെ ജീപ്പിന് മുന്നിൽ കെട്ടിയിട്ടത്. എന്നാൽ താൻ കല്ലെറിഞ്ഞില്ലെന്നും വോട്ട് ചെയ്ത് പോരും വഴി സൈന്യം പിടികൂടുകയായിരുന്നുവെന്നും ഫറൂഖ് പറഞ്ഞിരുന്നു.

NO COMMENTS