സെൻകുമാറുമായി കൂടിക്കാഴ്ച നടത്തി എം ടി രമേശ്

t p senkumar anticipatory bail for senkumar granted

മുൻ കേരള ഡിജിപി ടി പി സെൻകുമാറിന്റെ രാഷ്ട്രീയ പ്രവേശന സാധ്യത തള്ളാതെ ബിജെപി നേതാവ് എം ടി രമേശിന്റെ കൂടിക്കാഴ്ച. നടത്തിയത് സൗഹൃദ സന്ദർശനമെന്നും രാഷ്ട്രീയ പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് സെൻകുമാറാണെന്നും രമേശ് പറഞ്ഞു. അതേസമയം സെൻകുമാറിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്നും എം ടി രമേശ്. നേരത്തേ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ടി പി സെൻകുമാറിനെ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നു.

NO COMMENTS