കാറിൽ യാത്ര ചെയ്തിരുന്ന കുടുംബത്തെ ഭീഷണിപ്പെടുത്തി പണം കവർന്നു

robbery

തൃശ്ശൂരിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ ആക്രിമിച്ച് സ്വർണ്ണവും പണവും കവർന്നു. വടക്കാഞ്ചേരി പാർളിക്കാട് വ്യാസ കോളേജിന് സമീപം ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ആക്രമണമുണ്ടായത്. പാലക്കാട് കൊപ്പം രാമനാഥപുരം പാഞ്ചജന്യത്തിൽ വിനോദിനെയും കുടുംബത്തെയുമാണ് രണ്ടംഗസംഘം ആക്രമിച്ച് കവർച്ച നടത്തിയത്.

നോർത്ത് പറവൂരിലെ ഭാര്യ വീട്ടിൽ നിന്ന് പാലക്കാട്ടെ വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. കാർ കേടായതിനെ തുടർന്ന് പാർളിക്കാട് ജംഗ്ഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ രണ്ട് അംഗ സംഘം എത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയായിരുന്നു.

NO COMMENTS