ടെലിവിഷന്‍ പ്രോഗ്രാമില്‍ പൊട്ടിക്കരഞ്ഞ് ശ്രീദേവി

മോം എന്ന ചിത്രം ബോക്സ് ഓഫീസില്‍ തകര്‍ത്ത് ഓടുന്ന സന്തോഷത്തിലും ശ്രീദേവിയ്ക്ക് ഒരു വലിയ വിഷമം ഉണ്ട്. അത് പങ്ക് വയ്ക്കുന്നതിനിടെ താരം ടെലിവിഷന്‍ ഷോയ്ക്കിടെ പൊട്ടിക്കരയുകകൂടിയുണ്ടായി. ചിത്രത്തില്‍ ഒപ്പം അഭിനയിച്ച രണ്ട് പേര്‍ കൂടെയില്ലാത്തതാണ് ശ്രീദേവിയുടെ വിഷമം.വളര്‍ത്തുമകളായി വേഷമിട്ട സജല്‍ അലിയും ഭര്‍ത്താവിന്റെ വേഷം ചെയ്ത അദ്നന്‍ സിദ്ദിഖിയും.

പാകിസ്താന്‍ താരങ്ങളാണ് ഇരുവരും. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബോളിവുഡില്‍ നിലനില്‍ക്കുന്ന പാക് താരങ്ങളുടെ അപ്രഖ്യാപിത വിലക്കാണ് ഇന്ത്യയിലേയ്ക്കുള്ള ഇവരുടെ വരവിന് വിലങ്ങ് തടിയായത്. പാക് താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുന്‍പായിരുന്നു മോമിന്റെ ചിത്രീകരണം.

Subscribe to watch more

NO COMMENTS