സപ്ലൈകോയിൽ വിൽപ്പന കുത്തനെ ഇടിഞ്ഞു

supplyco sale decreased

ജിഎസ്ടിയിൽ കുരുങ്ങി സാധനങ്ങൾ വിറ്റഴിക്കാനാകാതെ വിപണി മാന്ദ്യത്തിലേക്ക്. ജിഎസ്ടി പ്രാബല്യത്തിലായിട്ട് ഒരാഴ്ച്ച കഴിഞ്ഞിട്ടും പുതിയ നിരക്ക് രേഖപ്പെടുത്തിയ സോഫ്‌റ്റ്വെയർ എത്താത്തതിനാലാണ് വിൽപ്പന താറുമാറാകാൻ കാരണം.

സപ്ലൈകോ മാർക്കറ്റുകളിലും മറ്റും സാധനങ്ങളുടെ വിൽപ്പന വൻ തോതിൽ കുറഞ്ഞിരിക്കുകയാണ്. സപ്ലൈക്കോയിൽ സാധനങ്ങൾക്ക് സ്‌റ്റോക്കുണ്ടെങ്കിലും വ്യഞ്ജനങ്ങളടക്കമുള്ളവ വിറ്റഴിക്കാനാവാത്ത അവസ്ഥയാണുള്ളതെന്ന്് സപ്ലൈക്കോ അധികൃതരും വ്യാപാരികളും പറയുന്നു.

 

supplyco sale decreased

NO COMMENTS