ഭൂതത്താൻകെട്ട് ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപം പുലിയെ കണ്ടെത്തി

tiger found at Bhoothathankettu

ഭൂതത്താൻകെട്ട് ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപം പുലിയെ കണ്ടത് പരിഭ്രാന്തി പരത്തി. വടാട്ടുപാറ പോയി കോതമംഗലത്തേക്ക് ബൈക്കിൽ മടങ്ങിയ യുവാക്കളാണ് പുലിയുടെ മുമ്പിൽപ്പെട്ടത്. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ട് മണിക്കാണ് സംഭവം.

ഭൂതത്താൻകെട്ട് ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപമാണ് പുള്ളിപ്പുലയെ കണ്ടെത്തിയതെന്ന് യുവാക്കൾ പറയുന്നു. ബൈക്കിൽ വരികയായിരുന്ന യുവാക്കളുടെ മുമ്പിൽ അപ്രതീക്ഷിതമായി പുലി ചാടിയത് ഭീതിയിലാഴ്ത്തി. ബൈക്ക് കണ്ട് പരിഭ്രമിച്ച പുലി നിമിഷനേരം കൊണ്ട് കാട്ടിലേക്ക് ഓടി മറഞ്ഞു. തുടർന്ന് യുവാക്കൾ ചെക്കപോസ്റ്റിലെത്തി വനപാലകരോട് വിവരം പറയുകയായിരുന്നു.

 

tiger found at Bhoothathanttu

NO COMMENTS