ബ്രിട്ടണിലെ ആദ്യ ഭിന്നലിംഗ വ്യക്തിയ്ക്ക് കുഞ്ഞ് പിറന്നു

0
53
heyden cross

ബ്രിട്ടനില്‍ ആദ്യമായി ഭിന്നലിംഗ പദവിയുള്ള വ്യക്തി ഹെയ്ഡന്‍ ക്രോസിന്  കുഞ്ഞ് പിറന്നു. ഫെയ്‌സ്ബുക്കിലൂടെ കണ്ടെത്തിയ ദാതാവ് വഴിയാണ് ക്രോസിന് പെണ്‍കുഞ്ഞ് പിറന്നത്. ദാതാവിനെ കണ്ടെത്തി ഗര്‍ഭം ധരിച്ച ക്രോസ് ലണ്ടനിലാണ് പ്രസവിച്ചത്. പ്രസവം പൂര്‍ത്തിയായതോടെ പൂര്‍ണമായും പുരുഷനാകാനുള്ള  തുടര്‍ നടപടികളിലേക്ക് കടക്കുകയാണ് ക്രോസ്.

ഫെയ്‌സ്ബുക്കിലൂടെ ദാതാവിനെ കണ്ടെത്തിയതായി കഴിഞ്ഞ ജനുവരിയിലാണ് ക്രോസ് അറിയിച്ചത്. അവള്‍ സുഖമായിരിക്കുന്നു, ഞാന്‍ വളരെ ഭാഗ്യം ചെയ്തയാളാണ്. ക്രോസ് പറഞ്ഞു. ഓണ്‍ലൈന്‍ വ്യാപാര സൈറ്റിലെ ജോലി ഉപേക്ഷിച്ച ക്രോസ് കുഞ്ഞ് വലുതായാല്‍ മറ്റ് ജോലി അന്വേഷിക്കാനുള്ള തീരുമാനത്തിലാണ്.

transgender,heyden cross

NO COMMENTS