അമർനാഥ് തീർത്ഥാടകർക്ക് നേരെ ഭീകരാക്രമണം; ഏഴ് മരണം

amarnath

കാശ്മീരിലെ അമര്‍നാഥ് യാത്രക്കു പോയ തീര്‍ത്ഥാടകര്‍ക്ക് നേരെ ഉണ്ടായ ഭീകരരാക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു.അനന്തനാറില്‍ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു ആക്രമണം.  15 പേര്‍ പരിക്ക് പരിക്കേറ്റിട്ടുണ്ട്.
ഹിസ്ബുല്‍ മുജാഹിദ്ദീന്‍, ലഷ്‌കറെ തയിബ എന്നീ ഭീകരസംഘടനകള്‍ സംയുക്തമായി നടത്തിയ ആക്രമണമാണിതെന്നാണ് വിവരം. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിനു നേരെയാണ് ആക്രമണം നടന്നത്. രണ്ടു പേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. മൂന്ന് പേർ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

ഗുജറാത്തില്‍നിന്നുള്ള തീര്‍ഥാടകരാണ് ആക്രമണത്തിന് ഇരയായത്. 20 തീര്‍ഥാടകരുമായി ബാര്‍ത്താലില്‍നിന്ന് മിര്‍ ബസാറിലേക്കു പോകുകയായിരുന്ന വണ്ടിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഘര്‍ഷം കണക്കില്‍ എടുത്ത് കാശ്മീരില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. താഴ് വരയിൽ  ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.

amarnath, amarnath pilgrims killed

 

NO COMMENTS