ദിലീപ് ആലുവ സബ് ജയിലിൽ

dileep

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ചലച്ചിത്രതാരം ദിലീപിനെ റിമാന്‍ഡ് ചെയ്തു. ആലുവ സബ് ജയിലിലേക്കാണ് ദിലീപിനെ കൊണ്ടുപോകുന്നത്.  14 ദിവസത്തേക്കാണ് റിമാന്‍ഡ്. നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതിന് 19 തെളിവുകളാണ് ദിലീപിനെതിരെ പൊലീസ് മജിസ്‌ട്രേറ്റിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്നു രാവിലെ ആറരയോടെയാണ് ദിലീപിനെ അങ്കമാലി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ചത്. കനത്ത സുരക്ഷയാണ് മജിസ്‌ട്രേറ്റിന്റെ വീട്ടിന് പുറത്ത് ഏര്‍പ്പെടുത്തിയിരുന്നത്. അവിടെ നിന്ന് റിമാന്റ് ദിലീപിനെ വായിച്ച് കേൾപ്പിച്ചു. മജിസ്ട്രേറ്റിന്റെ വീടിന്റെ ഗേറ്റിൽ വൻ മാധ്യമസംഘവും ജനങ്ങളും ഒത്ത് കൂടിയിരുന്നു. എന്നാൽ  മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ ദിലീപ് തയ്യാറായില്ല. പിന്നീട് പ്രതികരിക്കാമെന്നായിരുന്നു ദിലീപിന്റെ പ്രതികരണം.

ഇങ്ങോട്ട് പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.

Dileep arrested

NO COMMENTS