അന്വേഷണ സംഘത്തിന് മുന്നിൽ ദിലീപ് പൊട്ടിക്കരഞ്ഞു

0
411
dileep (4)

ഇന്നലെ നടന്ന ചോദ്യം ചെയ്യലിനിടെ ഉണ്ടായത് നാടകീയ രംഗങ്ങൾ. ശക്തമായ തെളിവുകളുമായി തന്നെ  പൂട്ടാനെത്തിയ പോലീസിന് മുന്നിൽ ദിലീപ് ഒരു വേള പൊട്ടിക്കരയുക പോലും ഉണ്ടായി. മാനസിക സംഘർഷം മൂലം ബോധക്ഷയം ഉണ്ടായ ദിലീപിനെ ഡോക്ടറെത്തി പരിശോധിക്കുകയും ചെയ്തു.
കുറ്റം തെളിയുന്നുവെന്ന ഘട്ടത്തിൽ മകളേയും കുടുംബാംഗങ്ങളേയും കാണണമെന്ന് ദിലീപ് ആവശ്യപ്പെടുകയും ഉണ്ടായി എന്നാണ് സൂചന.

എന്നാൽ പുറത്ത് ഇപ്പോഴും ദിലീപിനെതിരായ പ്രതിഷേധം ആളിക്കത്തുകയാണ്. കാട്ടുകള്ളൻ എന്നാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ തിങ്ങിക്കൂടിയ ജനക്കൂട്ടം ദിലീപിനെ വിളിച്ചത്.

dileep

NO COMMENTS