ദിലീപ് രണ്ടാം പ്രതിയായേക്കും

നടിയെ ആക്രമിച്ച കേസിൽ ദിലീപ് രണ്ടാം പ്രതിയായേക്കുമെന്ന് സൂചന. നിലവിൽ 11ആം പ്രതിയാണ് ദിലീപ്. പുതിയ കുറ്റപത്രം സമർപ്പിക്കുന്നതോടെയാണ് രണ്ടാം പ്രതിയാകുക. പൾസർ സുനി ആണ് കേസിൽ ഒന്നാം പ്രതി.

ദിലീപിനെതിരെ 19 തെളിവുകളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിനുള്ള കൃത്യമായ തെളിവുകൾ പോലീസിന് ലഭിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ദിലീപ് അറസ്റ്റിലാകുന്നതും, തുടർന്ന് റിമാന്റ് ചെയ്യപ്പെടുന്നത്. ഒന്നാം പ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇത് വ്യക്തമാക്കുന്ന തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

NO COMMENTS