ദിലീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

dileep.jail

നടിയെ ആക്രമിച്ച കേസില്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് ആലുവ സബ്ജയിലിലടച്ച നടന്‍ ദിലീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അഡ്വ. രാംകുമാറാണ് ദിലീപിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ദിലീപിനെ ഹാജരാക്കുന്നത്.  19തെളിവുകളാണ് ദിലീപിനെതിരെ ചുമത്തിയിട്ടുള്ളത്. ജീവപര്യന്തം വരെ കിട്ടാവുന്ന കുറ്റങ്ങളാണിവ. ദിലീപിനെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘത്തിന്‍റെ ആവശ്യം കോടതി പരിഗണിക്കും.

NO COMMENTS