പുതിയ രണ്ട് കിഡിലൻ പ്ലാനുകളുമായി ജിയോ

jio jio launches new 224 gb data offer jio launches new prepaid plans

ജിയോയുടെ ധൻ ധനാ ധൻ ഓഫർ തീരാൻ ആഴ്ച്ചകൾ മാത്രം ബാക്കി നിൽക്കേ, ഉപഭോക്താക്കൾക്കായി പുതിയ പ്ലാനുകൾ പ്രഖ്യാപിച്ച് ജിയോ.

309 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ 84 ദിവസത്തേക്ക് 84 ജിബി ായിരുന്നു പ്രഖ്യാപന സമയത്തെ ഓഫർ എങ്കിൽ ഇപ്പോൾ 309 രൂപയ്ക്ക് റീചാർജ് ചെയ്താൽ 56 ജിബിയാണ് 56 ദിവസത്തേക്ക് ലഭിക്കുന്നത്. അതുപോല തന്നെ ആദ്യം 509 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ 84 ദിവസത്തേക്ക് 168 ജിബി ലഭിച്ചിരുന്നെങ്കിൽ പുതിയ പ്ലാൻ പ്രകാരം 509 രൂപയുടെ റിചാർജിന് 112 ജിബി മാത്രമേ ലഭിക്കുകയുള്ളു. ഇതിന്റെ വാലിഡിറ്റി 56 ദിവസമായി കുറച്ചു.

ഇതിന് പുറമേ പുതിയ രണ്ട് ഓഫറുകൾ കൂടി ജിയോ അവതരിപ്പിച്ചിട്ടുണ്ട്. 349 രൂപയുടെ റീചാർജിന് 56 ദിവസത്തേക്ക് 20 ജിബിയും, 399 രൂപയുടെ റീചാർജിന് 84 ദിവസത്തേക്ക് 84 ജിബിയും ലഭിക്കും.

jio launches new prepaid plans

jio launches new prepaid plans

NO COMMENTS