ചെമ്പനോടയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തു

joy

കോഴിക്കോട് ജില്ലയിലെ ചെമ്പനോടയില്‍ വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ച കര്‍ഷകന്‍ ജോയിയുടെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിക്കുക. ചക്കിട്ടപ്പാറ സഹകരണ ബാങ്കില്‍ 13.16ലക്ഷം രൂപയും, മകളുടെ വിദ്യാഭ്യാസ ചെലവിനായി പൂഴിത്തോട് യൂണിയന്‍ ബാങ്കില്‍ 3.31ലക്ഷം രൂപയുമാണ് ജോയ യുടെ കടബാധ്യത. ഇത് രണ്ടും സര്‍ക്കാര്‍ വഹിക്കും.

NO COMMENTS