റിക്കോർഡിട്ട് മിഥാലി രാജ്

mithali raj

ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന വനിതാ താരവും ഇനി ഇന്ത്യയ്ക്ക് സ്വന്തം. ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ മിഥാലി രാജാണ് റിക്കോർഡ് തിരുത്തി ഒന്നാമതെത്തിയത്.

ഇംഗ്ലണ്ടിന്റെ ഷാർലറ്റ് എഡ്വാർഡിന്റെ പേരിലുള്ള റിക്കോർഡാണ് മിഥാലി തിരുത്തിയത്. 5992 റൺസായിരുന്നു ഷാർലറ്റിന്. മിഥാലി നേടിയത് 6000 റൺസ്. വനിതാ ക്രിക്കറ്റിൽ 6000 റൺസ് തികയ്ക്കുന്ന ആദ്യ താരം കൂടിയാണ് മിഥാലി. വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അർധ സെഞ്ച്വറിയെന്ന റിക്കോർഡും മിഥാലിയ്ക്ക് സ്വന്തം. 49 അർധ സെഞ്ച്വറികളാണ് മിഥാലിയുടെ അക്കൗണ്ടിലുള്ളത്.

NO COMMENTS