Advertisement

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുമായി കൃഷി വകുപ്പ്‌

July 12, 2017
Google News 1 minute Read
onam vegetables

എല്ലാവരും കൃഷിക്കാരാവുക, എല്ലായിടവും കൃഷിയിടമാകുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കൃഷിയെ ജീവിതചര്യയുടെ ഭാഗമാക്കി മാറ്റാനും അതുവഴി നമ്മുടെ നഷ്ടപ്പെട്ട കാർഷികസംസ്‌കാരം തിരിച്ചുപിടിക്കുവാനുമാണ് സർക്കാർ ശ്രമം. കൃഷിവകുപ്പും ഹരിതകേരളം മിഷനും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ അറുപത്തിമൂന്ന് ലക്ഷം കുടുംബങ്ങളിലാണ് നടപ്പിലാക്കുക. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിഷമില്ലാത്ത പച്ചക്കറി സ്വന്തം വീട്ടുവളപ്പിൽ വിളയിച്ചെടുക്കാനുളള ബൃഹത്തായ ഒരു ജനകീയ പദ്ധതികൂടിയാണിത്.

അതേസമയം ഇതു കേവലം ഓണക്കാലത്തേക്ക് മാത്രമുള്ള പദ്ധതിയായി ചുരുക്കുവാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും പുരയിട പച്ചക്കറികൃഷി, വിപണനം, വരുമാനവർധന എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത നേടുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ പോസ്റ്റ്‌

കൃഷിയെ ജീവിതചര്യയുടെ ഭാഗമാക്കി മാറ്റാനും അതുവഴി നമ്മുടെ നഷ്ടപ്പെട്ട കാര്‍ഷികസംസ്കാരം തിരിച്ചുപിടിക്കുവാനുമാണ് സർക്കാർ ശ്രമം.
കൃഷിവകുപ്പും ഹരിതകേരളം മിഷനും ചേര്‍ന്നാണ് ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ എന്ന പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ അറുപത്തിമൂന്ന് ലക്ഷം കുടുംബങ്ങളില്‍ നടപ്പിലാക്കുന്ന ഈ പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്തു. ‘എല്ലാവരും കൃഷിക്കാരാകുക, എല്ലായിടവും കൃഷിയിടമാക്കുക’ എന്നതാണ് സര്‍ക്കാരിന്റെ നയം.

കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിഷമില്ലാത്ത പച്ചക്കറി സ്വന്തം വീട്ടുവളപ്പില്‍ വിളയിച്ചെടുക്കാനുളള ബൃഹത്തായ ഒരു ജനകീയ പദ്ധതിയാണ്. ഇതു കേവലം ഓണക്കാലത്തേക്ക് മാത്രമുള്ള പദ്ധതിയായി ചുരുക്കുവാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. പുരയിട പച്ചക്കറികൃഷി, വിപണനം, വരുമാനവര്‍ധന എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത നേടുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ഗ്രാമപഞ്ചായത്തുകളുടെയും വാര്‍ഡ് മെമ്പര്‍മാരുടെയും നേതൃത്വത്തില്‍ കുടുംബശ്രീകള്‍, വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലുറപ്പുതൊഴിലാളികള്‍, പച്ചക്കറി ക്ലസ്റ്ററുകള്‍,
യുവജനങ്ങള്‍, സന്നദ്ധസംഘടനകള്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍ തുടങ്ങി എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

ഈ പദ്ധതിയില്‍ പങ്കാളികളായി ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഒന്നാം സമ്മാനമായി ഒരുലക്ഷം രൂപയും രണ്ടാം സമ്മാനമായി 75000 രൂപയും മൂന്നാം സമ്മാനമായി 50000 രൂപയും ലഭിക്കും. ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് 15000 രൂപയും രണ്ടാം സ്ഥാനത്തിനു 7500 രൂപയും മൂന്നാം സ്ഥാനത്തിനു 5000 രൂപയും നല്‍കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here