ബീഫ് സൂക്ഷിച്ചെന്ന് ആരോപണം; ഇസ്മായിൽ ഷായ്ക്ക് മർദ്ദനം

beef ban

ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് 40 കാരന് ക്രൂര മർദനം. നാഗ്പൂരിലെ ബർസിഗിലാണ് സംഭവം. ഇസ്മയിൽ ഷായെന്ന ആളാണ് ക്രൂരമർദ്ദനത്തിനിരയായത്. ഇരുചക്രവാഹനത്തിൽ വരികയായിരുന്ന ഇസ്മയിലിനെ ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു.

കയ്യിലുണ്ടായിരുന്ന കവറിൽ ബീഫാണെന്ന് ആരോപിച്ചായിരുന്നു ഇസ്മായിലിനെ മർദ്ദിച്ചത്. തന്റെ കൈവശമുള്ള മാംസം ബീഫല്ലെന്ന് ഷാ ആവർത്തിച്ച് പറഞ്ഞിട്ടും ഷായെ സംഘം മർദ്ദിക്കുകയായിരുന്നു.

സംഘത്തിലുണ്ടായിരുന്ന നാലു പേരെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഇന്നലെയാണ് ഇതുസംബന്ധിച്ച് പരാതി ലഭിച്ചതെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഷായുടെ കൈവശമുണ്ടായിരുന്ന മാംസം വിദഗ്ധ പരിശോധനക്ക് അയച്ചു.

NO COMMENTS