നടൻ അജു വർഗ്ഗീസ് പോലീസ് സ്‌റ്റേഷനിൽ

aju vargese aju varghese case hc verdict

ആക്രമിക്കപ്പെട്ട നടിക്കെതിരെ പരാമർശം നടത്തിയ നടൻ അജു വർഗ്ഗീസിനെ പോലീസ് വിളിപ്പിച്ചു. കളമശ്ശേരി സി ഐ ഓഫീസിൽ ഇന്ന് രാവിലെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ ഫേസ്ബുക്കിൽ നൽകിയ പോസ്റ്റിൽ നടിയുടെ പേര് പരാമർശിച്ചതിന് അജുവിനെതിരെ പോലീസ് നേരത്തേ കേസ് എടുത്തിരുന്നു. അജു നടിയെ പേര് പരാമർശിച്ചത് വൻ വിവാദമായിരുന്നു. തുടർന്ന് താരം ഫേസ്ബുക്കിലൂടെ തന്നെ മാപ്പ് പറയുകയും ചെയ്തിരുന്നു. കേസിലെ 11ആം പ്രതി ദിലീപിനെ തെളിവെടുപ്പിനായി വിവിധ ഇടങ്ങളിൽ കൊണ്ടുപോകുന്ന പശ്ചാത്തലത്തിലാണ് അജുവിനെ പോലീസ് വിളിപ്പിച്ചിരിക്കുന്നത്.

NO COMMENTS