ഞങ്ങൾക്കിടയിൽ വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ട് : അക്രമണത്തിനിരയായ നടി

dileep actress statement against dileep

നടി അക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടനുമായി തനിക്ക് സൗഹൃദമൊന്നുമില്ലെങ്കിലും, വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ആരേയും പ്രതിയാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് നടി പ്രതികരിച്ചു. ആദ്യം ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും പിന്നീട് ചില പ്രശ്‌നങ്ങൾ മൂലം സൗഹൃം വെടിയുകയായിരുന്നു.

ഒരു പേര് പോലും താൻ എവിടെയും സൂചിപ്പിച്ചിട്ടില്ലെന്നും, ദിലീപ് തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അത് തെളിയട്ടെയെന്നും, തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതും തെളിയട്ടെയെന്ന് നടി പ്രസ്താവനയിൽ വ്യക്തമാക്കി. ഒപ്പം എത്രയും പെട്ടെന്ന് സത്യം തെളിയട്ടെയെന്നും നടി പ്രതികരിച്ചു. തനിക്ക് സാമ്പത്തീക ഇടപാടുകളോ വസ്തു ഇടപാടുകളോ ഇല്ലെന്നും നടി കൂട്ടിച്ചേർത്തു.

നടി അക്രമിക്കപ്പെട്ട കേസിലെ പതിനൊന്നാം പ്രതിയാണ് അറസ്റ്റിലായ നടൻ ദിലീപ്. ദിലീപിന്റെ അറസ്റ്റിന് ശേഷമുള്ള ആദ്യ പ്രതികരണമാണ് ഇത്.

 

actress statement against dileep

NO COMMENTS