Advertisement

നടിക്കെതിരെ പരാമർശം; അജു വർഗീസ് ഹാജരായി

July 13, 2017
Google News 1 minute Read
aju varghese presented before kalamassery CI aju varghese approaches HC with affadavit and plea

നടിയെ അപമാനിച്ച കേസിൽ നടൻ അജു വർഗീസ് കളമശ്ശേരി സിഐക്ക് മുന്നിൽ ഹാജരായി. ഇന്ന് രാവിലെ 10 മണിക്ക് ഹാജരാകണമെന്നായിരുന്നു താരത്തിനോട് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴാണ് അജു വർഗീസ് ഹാജരായത്.

തന്റെ ഫേസ്ബുക്കിൽ നൽകിയ പോസ്റ്റിൽ നടിയുടെ പേര് പരാമർശിച്ചതിന് അജുവിനെതിരെ പോലീസ് നേരത്തേ കേസ് എടുത്തിരുന്നു. അജു നടിയെ പേര് പരാമർശിച്ചത് വൻ വിവാദമായിരുന്നു. തുടർന്ന് താരം ഫേസ്ബുക്കിലൂടെ തന്നെ മാപ്പ് പറയുകയും ചെയ്തിരുന്നു. കേസിലെ 11ആം പ്രതി ദിലീപിനെ തെളിവെടുപ്പിനായി വിവിധ ഇടങ്ങളിൽ കൊണ്ടുപോകുന്ന പശ്ചാത്തലത്തിലാണ് അജുവിനെ പോലീസ് വിളിപ്പിച്ചിരിക്കുന്നത്.

 

aju varghese presented before kalamassery CI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here