ഗംഗനദി തീരത്ത് മാലിന്യം ഇട്ടാൽ ഇനി അരലക്ഷം രൂപ വരെ പിഴ

fifty thousand find for littering around ganges river

ഗംഗാനദിതീരത്ത് മാലിന്യം നിക്ഷേപിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചു. നദീ തീരത്തിന് 500 മീറ്റർ പരിധിയിൽ മാലിന്യം നിക്ഷേപിക്കുന്നതാണ് നിരോധിച്ചിരിക്കുന്നത്. നിരോധനം ലംഘിച്ചാൽ 50,000 രൂപ വരെ പിഴ ഈടാക്കണമെന്നും ട്രൈബ്യൂണലിന്റെ ഉത്തരവിൽ പറയുന്നു.

ലോകത്ത് എറ്റവുമധികം മാലിന്യം വഹിക്കുന്ന നദികളിലൊന്നാണ് ഗംഗ. ടൺ കണക്കിന് വ്യാവസായിക മാലിന്യങ്ങളാണ് ദിനംപ്രതി നദിയിലേക്ക് ഒഴുകിയെത്തുന്നത്. ഇതു തടയാൻ ഗംഗയ്ക്ക് മനുഷ്യതുല്യ പദവി അനുവദിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നടപ്പിലാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കി ഈ മാസം ആദ്യം ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

fifty thousand find for littering around ganges river

NO COMMENTS