ജിഎസ്ടി; ആയുർവേദ മരുന്നുകളുടെ വില കൂടി

GST ayurvedic medicine price increased

ജി.എസ്.ടി. പന്ത്രണ്ടു ശതമാനമാക്കിയതോടെ ആയുർവേദ മരുന്നുകൾക്ക് വിലകൂടി. അരിഷ്ടം, ആസവം എന്നിവയെയും കഷായം ഉൾപ്പെടെയുള്ള ജനറിക് മരുന്നുകളെയുമാണ് നികുതി വർധന ഏറ്റവും കൂടുതൽ ബാധിച്ചത്.

അഞ്ചുശതമാനം വാറ്റ് മാത്രമുണ്ടായിരുന്ന അരിഷ്ടാസവങ്ങൾക്ക് ഏഴുശതമാനവും ജനറിക് മരുന്നുകൾക്ക് അഞ്ചര ശതമാനവുമാണ് നികുതി കൂടിയത്. ഇതിനൊപ്പം സിറപ്പ്, ആയുർവേദ സോപ്പുകൾ ഉൾപ്പെടെയുള്ളവയ്ക്ക് 2.4 ശതമാനം നികുതി അധികമായി. പരസ്യംനൽകി വിൽക്കുന്ന മരുന്നുകളുടെ നികുതി മാത്രമാണ് കുറഞ്ഞത്. അത് 13ൽ നിന്ന് 12 ശതമാനമായി.

 

GST ayurvedic medicine price increased

NO COMMENTS