ഐടി മേഖലയിലെ അരക്ഷിതാവസ്ഥ; സോഫ്റ്റ്‌വെയർ എഞ്ചിനിയർ ആത്മഹത്യ ചെയ്തു

gopikrishna

യുവ സോഫ്റ്റ്‌വെയർ എഞ്ചിനിയർ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശ് സ്വദേശി ഗോപീകൃഷ്ണ ദുർഗപ്രസാദ് (25) ആണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഐടി രംഗത്ത് ജോലി സ്ഥിരതയില്ലെന്ന് ആരോപിച്ചാണ് ഗോപീ കൃഷ്ണ ആത്മഹത്യ ചെയ്തത്.

പുനെ വിമാൻ നഗറിലെ ഹോട്ടലിലായിരുന്നു ഗോപീകൃഷ്ണ താമസിച്ചിരുന്നത്. ഹോട്ടലിന്റെ ടെറസിൽനിന്ന് താഴേക്ക് ചാടിയാണ് ആത്മഹത്യ ചെയ്തത്. ഇയാളുടെ കയ്യിൽ 25 മുറിവുകളുണ്ടായിരുന്നു. ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് ടെറസ്സിൽനിന്ന് താഴേയ്ക്ക് ചാടിയത്.

ഗോപീകൃഷ്ണയുടെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കുറിപ്പിൽ ഐടി മേഖലയിൽ ജോലി സുരക്ഷിതമല്ലെന്നും തന്റെ കുടുംബത്തെ കുറിച്ച് ആശങ്കയുണ്ടെന്നും പറയുന്നു.

NO COMMENTS