ഷൂവിൽ ചെളി പുരളരുത്; അണികളുടെ തോളിലേറി എംഎൽഎയുടെ സാഹസികത

തന്റെ കാലിൽ കിടക്കുന്ന ഷൂസിൽ ചെളി പുരളാതിരിക്കാൻ അണികളുടെ തോളിലേറി ബിജെഡി എംഎൽഎ. ഭുവനോശ്വറിലെ മൽകാങ്ഗിരി എംഎൽഎ മാനസ് മഡ്കാമിയുടെ പ്രവർത്തി വിവാദത്തിലായിരിക്കുകയാണ്. വ്യാഴാഴ്ച മോട്ടു എന്ന പ്രദേശം സന്ദർശിക്കാൻ എത്തിയതായിരുന്നു എംഎൽഎ.

സന്ദർശിക്കേണ്ട സ്ഥലത്തെത്താൻ ബോട്ടിൽ യാത്ര ചെയ്യേണ്ടിയിരുന്നു. ബോട്ടിൽ കയറണമെങ്കിൽ ചെളി നിറഞ്ഞ സ്ഥലത്തുകൂടി പോകണമായിരുന്നു. എന്നാൽ വെള്ള ഷൂസും ഷർട്ടും പാന്റുമിട്ടെത്തിയ എംഎൽഎ ചെളി കണ്ടതോടെ മാറി നിൽക്കുകയായിരുന്നു. തുടർന്ന് രണ്ട് അണികളുടെ തോളിൽ ഇരുന്നാണ് എംഎൽഎ ബോട്ടിൽ കയറിയത്.

അതേസമയം ഇത് വിവാദമാക്കേണ്ടതില്ലെന്നും അണികൾക്ക് തന്നോടുള്ള സ്‌നേഹം പ്രകടിപ്പിച്ചതാണെന്നും എംഎൽഎ പ്രതികരിച്ചു.

NO COMMENTS