Advertisement

65 ദിര്‍ഹം ഉണ്ടോ? എന്നാല്‍ ബുര്‍ജ് ഖലീഫയില്‍ കയറാം

July 14, 2017
Google News 1 minute Read
Burj Khalifa
ലോ​കത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ്​ ഖലീഫയ്ക്ക് മുകളില്‍ കയറാന്‍ സാധാരണക്കാര്‍ക്കും അവസരം.  65 ദിർഹം നല്‍കിയാല്‍ ആര്‍ക്കും  ബുർജ്​ ഖലീഫയ്ക്ക് മുകളില്‍ കയറാം.  ബുർജ്​ ഖലീഫ ഉടമകളായ ഇമാർ പ്രോപ്പർട്ടീസും  ദുബൈ ഗതാഗത വകുപ്പായ ആർ.ടി.എയും ചേർന്നാണ്​ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ദുബായ് മെട്രോയാത്രക്കാര്‍ക്കാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 125 ദിര്‍ഹമായിരുന്നു 124,125 നിലകളിലുള്ള അറ്റ്​ ദ ടോപ്​ സന്ദർശിക്കാൻ ഈടാക്കിയിരുന്നത്. ഈ നിരക്കാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്.  47 മെട്രോ സ്​റ്റേഷനുകളിലും  ഇതിന്റെ ഡിസ്​കൗണ്ട്​ വൗച്ചർ ലഭിക്കും. ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ എമി​റേറ്റസ്​ ഐഡി കയ്യില്‍ കൈയിൽ കരുതണം. ജൂലൈ, ആഗസ്​ത്​ മാസങ്ങളിൽ നടക്കുന്ന കാമ്പയിനിൽ രാവിലെ ഒമ്പത്​ മുതൽ ഉച്ച ഒരു മണിവരെയാണ്​ പ്രവേശനം ലഭിക്കുക. 
Burj Khalifa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here