കാവ്യാ മാധവന്റെ മൊഴി പോലീസ് രേഖപ്പെടുത്തി??

kavya

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ മൊഴി രേഖപ്പെടുത്തിയതായി സൂചന. കഴിഞ്ഞ ദിവസം പോലീസ് കാവ്യയുടെ മൊഴി രേഖപ്പെടുത്തിയെന്നാണ് വിവരം.

കാവ്യയുടെ അമ്മ, നടന്‍ മുകേഷ് എന്നിവരെയും പോലീസ് ചോദ്യം ചെയ്യും. ഗൂഢാലോചന നടന്ന കാലയളവില്‍ മുകേഷിന്റെ ഡ്രൈവറായിരുന്നു പള്‍സര്‍ സുനി.  ദിലീപിന്റെ സഹോദരന്‍ അനൂപ്,  മാനേജര്‍ അപ്പുണ്ണി, സുഹത്ത് നാദിര്‍ഷ എന്നിവരെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്.

NO COMMENTS