അഫ്ഗാനിലെ ഐ.എസ് തലവനെ വധിച്ചെന്ന് പെന്റഗൺ

isis goa Afghan IS leader killed says pentagon

അഫ്ഗാനിലെ ഐ.എസ് തലവനെ അമേരിക്കൻ സൈന്യം വധിച്ചെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പെന്റഗൺ ആണ് വാർത്ത പുറത്തുവിട്ടത്. കുനാർ പ്രവിശ്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ നടത്തിയ തെരച്ചിലിനിടെയാണ് അബു സയ്യദ് എന്ന ഭീകരനെ വധിച്ചതെന്ന് പെന്റഗൺ റിപ്പോർട്ട് ചെയ്തത്.

എന്നാൽ വിവരം ഐ.എസ് സ്ഥിരീകരിച്ചിട്ടില്ല. മറ്റു ഐ.എസ് അംഗങ്ങളെയും റെയ്ഡിൽ കൊലപ്പെടുത്തിയിട്ടുണ്ടെന്നും പെന്റഗൺ വൃത്തങ്ങൾ പറഞ്ഞു. അഫ്ഗാനിൽ സ്വാധീനം വിപുലപ്പെടുത്താൻ ശ്രമിക്കുകയാണ് ഐ.എസ്.

 

Afghan IS leader killed says pentagon

NO COMMENTS