Advertisement

ആ ചിത്രങ്ങൾ വിശ്വസിക്കല്ലേ…..അത് ഫോട്ടോഷോപ്പ് !!

July 15, 2017
Google News 1 minute Read
British travel blogger fake images

British travel blogger fake images

പ്രശ്‌സഥ ട്രാവൽ ബ്ലോഗർ അമീലിയ ലിയാന നടത്തിയ യാത്രകളെല്ലാം പ്രസിദ്ധമാണ്. യാത്രകളിലെ വ്യത്യസ്തതയല്ല, മറിച്ച് പകർത്തിയ ഫോട്ടോകളിലെ മനോഹാരിതയാണ് അമീലയെയും അവരുടെ യാത്രകളേയും പ്രശസ്ഥമാക്കിയത്.

നമ്മുടെ താജ്മഹൽ മുതൽ ലോക പ്രശ്സ്ഥ സ്മാരകങ്ങൾ, ലോകാത്ഭുതങ്ങൾ തുടങ്ങി അമീലിയ തന്റെ ക്യാമറയിലൂടെ പകർത്താത്തതായി ഇനി ഈ ലോകത്ത് ചുരുക്കം ചിലത് മാത്രമേ ബാക്കിയുള്ളു. എന്നാൽ അമീലയയുടെ ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

British travel blogger fake images

അമീലയ വാസ്തവത്തിൽ താജ്മഹലോ, അത്തരം സ്മാരകങ്ങളോ സന്ദർശിച്ചിട്ടില്ല. എല്ലാം ശുദ്ധ തട്ടിപ്പ് !! അമീലിയ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതെല്ലാം ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളാണ് !!

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത അമീലിയയുടെ നിരവധി ചിത്രങ്ങളും കൃത്രിമമാണെന്ന് സോഷ്യൽമീഡിയ ചൂണ്ടിക്കാട്ടുന്നു.

British travel blogger fake images

താജ്മഹൽ ചിത്രത്തിൽ കണ്ടെത്തിയ കൃത്രിമത്വം ഇവയാണ് സദാസമയം തിരക്കുള്ള താജ്മഹൽ പരിസരം അമീലിയയുടെ ഫോട്ടോയിൽ വിജനം!! അമീലിയയുടെ നിഴൽ
ജലാശയത്തിന്റെ അരികുവരെ മാത്രം!! ഗോപുരത്തിൽ പലകത്തട്ട് കാണാനില്ല !!

British travel blogger fake images

അടുത്ത ഊഴം ന്യൂയോർക്ക് ചിത്രങ്ങളുടേതായിരുന്നു. മാൻഹാട്ടണിലെ റോക്കർഫെല്ലർ സെന്ററിലെ ഫോട്ടോയാണ് പ്രേക്ഷകരെ സംശയത്തിലേക്ക് നയിച്ചത്.

British travel blogger fake images

ജനാലയിലൂടെ നഗരം നോക്കിനിൽക്കുന്ന അമീലിയയുടെ ചിത്രത്തിൽ, നാലുവർഷം പഴക്കമുള്ള ഫ്രീഡം ടവർ ഇല്ലായിരുന്നു!

British travel blogger fake images

സംഭവം വിവാദമായതിനു പിന്നാലെ ചിത്രങ്ങൾ കൃത്രിമമാണെന്ന് സാക്ഷ്യപ്പെടുത്തി സാങ്കേതികവിദഗ്ധരും രംഗത്തുവന്നു. ന്യൂയോർക്കിന്റെ പഴയൊരു ചിത്രം ഉപയോഗിച്ചാണ് അവർ ഫോട്ടോ തയാറാക്കിയതെന്നും കണ്ടെത്തി.

British travel blogger fake images

26കാരിയായ അമീലിയയ്ക്ക് ഇൻസ്റ്റാഗ്രാമിൽ നാലരലക്ഷത്തിൽ അധികം ഫോളോവേഴ്‌സാണുള്ളത്. യാത്രാചിത്രങ്ങൾക്കൊപ്പം പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങളും ഇവർ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുത്തിവരുന്നു.

British travel blogger fake images

British travel blogger fake images

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here