നടിയെ അക്രമിച്ച കേസ്; ദിലീപിന് ജാമ്യം അനുവദിച്ചില്ല

Dileep Kochi actress attack case bail plea denied

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിലെ പതിനൊന്നാം പ്രതി ദിലീപിന് കോടതി ജാമ്യം അനുവദിച്ചില്ല. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിതയാണ് ജാമ്യാപേക്ഷ തള്ളിയത്. ഈ മാസം 25 ആം തിയതി വരെയാണ് പുതിയ റിമാൻഡ് കാലാവധി.

ജാമ്യമില്ലാത്ത കുറ്റങ്ങളാണ് പ്രതിക്കെതിരെയുള്ളതെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. സാക്ഷികളെ സ്വാധീനിച്ചേക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ഇന്ന് ഉച്ചയോടെ ദിലീപിനെ കോടതിയിൽ എത്തിച്ചുവെങ്കിലും വിധി പറയാൻ കോടതി മാറ്റിവെക്കുകയായിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയാൻ മാറ്റിയത്. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുകയായിരുന്നു.

 

Dileep Kochi actress attack case bail plea denied

NO COMMENTS