ഇറങ്ങി വരാനാവശ്യപ്പെട്ടത് നിരസിച്ച പെണ്‍കുട്ടിയെ യുവാവ് പെട്രോളൊഴിച്ച് കത്തിച്ചു

0
189

ഇറങ്ങി വരാനാവശ്യപ്പെട്ടത് നിരസിച്ചതിന്റെ പേരില്‍ യുവാവ്‌ പതിനേഴുകാരിയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കിലാണ് സംഭവം. മാരകമായി പൊള്ളലേറ്റ കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
കുരീചെറ്റയില്‍ കോളനിയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ ഇന്നലെ വൈകിട്ട്‌ ആറരയോടെയാണ്‌ സംഭവം നടന്നത്. കടമ്മനിട്ട സ്വദേശി സജില്‍(20) എന്ന യുവാവാണ്‌ കൃത്യം നടത്തിയത്‌. സംഭവത്തിന്‌ ശേഷം ഇയാള്‍ ഒളിവിലാണ്‌. പെണ്‍കുട്ടിയും സജിലുമായി പ്രണയത്തിലായിരുന്നുവെന്ന്‌ പറയുന്നു. എന്നാല്‍ കുറച്ച് നാള്‍ മുമ്പ് പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്മാറിയിരുന്നു. മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ്‌ സംഭവം. വൈകിട്ട്‌ അഞ്ചരയോടെ വീടിന്‌ സമീപം ചെന്ന്‌ നിന്ന സജില്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച്‌ ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി വഴങ്ങാതെ വന്നപ്പോള്‍ ഇയാള്‍ തിരിച്ചു പോയി.

ഒരു മണിക്കൂറിന്‌ ശേഷം കന്നാസില്‍ പെട്രോളും വാങ്ങി വന്ന സജില്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയുടെ തലയില്‍ ഒഴിയ്‌ക്കുകയും തീ കൊളുത്തുകയുമായിരുന്നുവെന്നുമാണ്‌ സമീപവാസികള്‍ പറയുന്നത്‌. ഇതിന്‌ ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. പ്രതിയ്‌ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്‌.

girl burned at pathanamthita

NO COMMENTS