പണപ്പെരുപ്പം 0.90 ശ്തമാനത്തിൽ; ഇത് ഒമ്പത് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്ക്

inflation touches 1.54 percent inflation touches 0.90 percent

മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂൺ മാസത്തിൽ 0.90 ശതമാനമായി കുറഞ്ഞു. ഒമ്പതു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന പണപ്പെരുപ്പ നിരക്കാണ് ഇത്.

മേയ് മാസത്തിൽ 2.17 ശതമാനമായിരുന്നു പണപ്പെരുപ്പം. 2016 ജൂണിൽ 0.09 ശതമാനവും. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കിനു പിന്നാലെ മൊത്തവില സൂചികയും താഴ്ന്നതോടെ പലിശ നിരക്കുകൾ കുറയ്ക്കാൻ റിസർവ് ബാങ്ക് നിർബന്ധിതമാകും. സാമ്പത്തിക വളർച്ച ഉയർത്താൻ വായ്പാ നിരക്കുകൾ കുറയ്ക്കണമെന്ന് ആർ.ബി.ഐ.യുടെ മേൽ ഇപ്പോൾ തന്നെ സമ്മർദമുണ്ട്.

inflation touches 0.90 percent, business,

NO COMMENTS