കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കോച്ച് റെനി മ്യൂണെൻസ്റ്റീൻ

kerala blasters new coach Rene Meulensteen

ഹോളണ്ടുകാരൻ റെനി മ്യൂണെൻസ്റ്റീൻ ഐ.എസ്.എൽ ടീം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകൻ. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ മുൻ സഹ പരിശീലകനും ഫുൾഹാം പരിശീലകനുമായിരുന്നു മ്യൂണെൻസ്റ്റീൻ. സ്റ്റീവ് കോപ്പലിന്റെ പകരക്കാരനായാണ് ഡച്ച് കോച്ചിന്റെ വരവ്.

കോപ്പൽ പുതിയതായി ലീഗിലെത്തുന്ന ടാറ്റയുടെ പരിശീലകനായി ചുമതലയേറ്റതിന്റെ പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ പ്രഖ്യാപിച്ചത്. കളിക്കാരനെന്ന നിലയിൽ വലിയ പരിചയമില്ലെങ്കിലും പരിശീലകനെന്ന നിലയിൽ ലോകത്തെ വിവിധ ടീമുകളെ മെരുക്കിയതിന്റെ അനുഭവ ജ്ഞാനവുമായാണ് മ്യൂണെൻസ്റ്റീൻ കേരളത്തിന്റെ മണ്ണിലെത്തുന്നത്.

kerala blasters new coach Rene Meulensteen

NO COMMENTS